KERALA

യൂത്ത് കോൺഗ്രസ് ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് എംഎൽഎ യു. പ്രതിഭ

കായംകുളം റസ്റ്റ് ഹൗസിൽ എത്തിയ എംഎൽഎയെ യൂത്ത് പ്രവർത്തകർ പരിപാടിയിലേക്ക് ക്ഷണിക്കുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: കായംകുളത്ത് യൂത്ത് കോൺഗ്രസ് ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് സിപിഐഎം എംഎൽഎ യു. പ്രതിഭ പങ്കെടുത്തത് വിവാദത്തിൽ. വിഷയത്തിൽ ജില്ലയിലെ സിപിഐഎമ്മിലെ ഒരു വിഭാഗം അതൃപ്തി അറിയിച്ചിട്ടുണ്ട്.

യൂത്ത് കോൺഗ്രസ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലാണ് യു പ്രതിഭ എത്തിയത്. കായംകുളം റസ്റ്റ് ഹൗസിൽ എത്തിയ എംഎൽഎയെ യൂത്ത് പ്രവർത്തകർ പരിപാടിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഓണാഘോഷത്തോടുബന്ധിച്ച് നടത്തിയ ​ഗെയിമുകളിലടക്കം പങ്കെടുത്താണ് പ്രതിഭ മടങ്ങിയത്.

എതിർ സ്ഥാനാർഥിയായിരുന്ന അരിതാ ബാബുവിനൊപ്പം മത്സരങ്ങളിൽ ഉൾപ്പെടെ പങ്കെടുത്ത ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ഓണത്തിന് രാഷ്ട്രീയമില്ലെന്നും അതുകൊണ്ടാണ് പങ്കെടുത്തതെന്നുമാണഅ എംഎൽഎയുടെ വാദം.

SCROLL FOR NEXT