KERALA

കെ. ബാബുവിനെ ജിസിഡിഎ ചെയര്‍മാനാക്കണമെന്ന് എംഎല്‍എമാര്‍

രാഷ്ട്രീയകാര്യ സമിതിയില്‍ എതിര്‍പ്പ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി : ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (ജിസിഡിഎ) ചെയർമാനായി മുൻമന്ത്രി കെ. ബാബുവിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി. എംഎല്‍എമാരായ ദീപക് ജോയി, ടോണി ചെമ്മണി, മനോജ് മൂത്തേടന്‍ തുടങ്ങിയവരാണ് കത്ത് നല്‍കിയത്.

കഴിഞ്ഞ നിയമസഭയില്‍ തൃപ്പൂണിത്തുറയെ പ്രതിനിധീകരിച്ചിരുന്ന കെ ബാബു എംഎല്‍എ സ്ഥാനത്ത് നിന്ന് സ്വയം മാറിനിൽക്കുകയായിരുന്നു. ഇതോടെയാണ് ദീപക് ജോയിക്ക് അവസരം ലഭിച്ചത്.

എന്നാല്‍, ജിസിഡിഎ ചെയര്‍മാന്‍ പദവി നേരത്തെ തന്നെ കെപിസിസിയുടെ രാഷ്ട്രീയകാര്യ സമിതിയില്‍ തീരുമാനമായതാണ്. അതുകൊണ്ട് കെ. ബാബുവിനെ പരിഗണിക്കുന്നതില്‍ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്.

SCROLL FOR NEXT