KERALA

സ്ത്രീയെ കരിങ്കുപ്പായത്തിൽ കുഴിച്ചുമൂടുന്ന പരിപാടി; നിഖാബ് നിരോധിക്കണമെന്ന് എം. എൻ. കാരശേരി

പ്രിയദർശിനി ബസിൽ മുഖം മൂടുന്ന പർദ്ദയിട്ട് ഒരു പുരുഷൻ കയറിയാൽ എങ്ങനെ തിരിച്ചറിയുമെന്നും കാരശേരി

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: മുഖം മൂടുന്ന പർദയായ നിഖാബ് നിരോധിക്കണമെന്ന് എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ എം എൻ കാരശേരി. നിഖാബ് ധരിക്കുന്നത് വ്യക്തി സ്വാതന്ത്ര്യമാണെന്ന വാദത്തോട് യോജിക്കാനാവില്ല. നിഖാബ് സ്ത്രീയെ കരിങ്കുപ്പായത്തിൽ കുഴിച്ചുമൂടുന്ന പരിപാടിയാണെന്നും സ്ത്രീ വിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണെന്നും കാരശേരി പറഞ്ഞു.

പ്രിയദർശിനി ബസിൽ മുഖം മൂടുന്ന പർദയിട്ട് ഒരു പുരുഷൻ കയറിയാൽ എങ്ങനെ തിരിച്ചറിയുമെന്നും കാരശേരി ചോദിച്ചു.തട്ടം ഇടുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഒഴിവാക്കണമെന്ന അഭിപ്രായം ഇല്ല. പക്ഷെ മുഖം മറയ്ക്കുന്ന തരത്തിലുള്ള നിഖാബ് ഉപയോഗിക്കുന്നത് നിയമപരമായി തന്നെ പല ബുദ്ധിമുട്ടുകൾക്കും കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സമൂഹ മാധ്യമങ്ങളിൽ ഈ പ്രതികരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങൾ തുടങ്ങിക്കഴിഞ്ഞു.

SCROLL FOR NEXT