Source: News Malayalam 24x7
KERALA

പെരുമ്പാവൂരിൽ പരസ്യ ചിത്രീകരണത്തിനെത്തിയ മോഡൽ പാറമടയിൽ മുങ്ങി മരിച്ചു

അപകട സാധ്യതയെ തുടർന്ന് പ്രവേശനം നിരോധിച്ച പാറമടയിലാണ് അപകടം...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: പെരുമ്പാവൂരിൽ മോഡൽ പാറമടയിൽ മുങ്ങി മരിച്ചു. ഡൽഹി അംബേദ്കർ നഗർ സ്വദേശി ദിയാൻഷൂ ജോഷി (26) ആണ് മരിച്ചത്.

മുടക്കുഴ പെട്ടമല പാറമടയിൽ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം. 20 വർഷത്തിലേറെയായി പ്രവർത്തനം നിലച്ചു കിടക്കുന്ന പാറമടയിലെ വെള്ളക്കെട്ടിൽ വീണാണ് അപകടം. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തുണിമില്ലിന്റെ പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായാണ് സംഘം ഇവിടെ എത്തിയത്. അപകട സാധ്യതയെ തുടർന്ന് പ്രവേശനം നിരോധിച്ച പാറമടയിലാണ് അപകടം.

ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കരയ്ക്കെടുത്തത്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

SCROLL FOR NEXT