ജോജോ കുരിശിങ്കൽ Source: Files
KERALA

'വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു'; സിനിമാ സഹസംവിധായകൻ ജോജോ കുരിശിങ്കലിനെതിരെ കേസെടുത്ത് പൊലീസ്

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട് സഹസംവിധായകൻ വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: സിനിമാ സഹസംവിധായകനെതിരെ മോഡൽ നൽകിയ പീഡന പരാതിയിൽ കേസെടുത്ത് മരട് പൊലീസ്. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട് സഹസംവിധായകൻ വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. സഹസംവിധായകനായ ജോജോ മോൻ എന്ന ജോജോ കുരിശിങ്കലിനെതിരെയാണ് പരാതി. ബലാത്സംഗം ഉള്‍പ്പെടെയുള്ള കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്

ലൈംഗിക ബന്ധത്തിന് സമ്മതിക്കാതിരുന്നതോടെ പ്രതി ക്രൂരമായി മർദിച്ചെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഡേറ്റിങ് ആപ്പായ ബംബിൾ വഴിയുള്ള പരിചയമാണ് പ്രതി മുതലെടുത്തത്. കേസിൽ പ്രതിയായതോടേ ജോജോ കുരിശിങ്കൽ ഒളിവിൽ പോയി. ദൃശ്യങ്ങൾ പകർത്തി പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായി യുവതിയുടെ മൊഴിയിൽ പറയുന്നു. ഒളിവിൽ കഴിയാൻ പ്രതിക്ക് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നതായും ആക്ഷേപമുണ്ട്.

നേരത്തെ വന്യമൃഗത്തെ കൊന്ന് ഇറച്ചി വിൽപ്പന നടത്തിയ കേസിലെ പ്രതി കൂടിയാണ് ജോജോ കുരിശിങ്കൽ.

SCROLL FOR NEXT