പാലക്കാട്: അട്ടപ്പാടി ഭൂമി തട്ടിപ്പിൽ നിർണായക ഉത്തരവുമായി പാലക്കാട് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി. മൂപ്പില്‍ നായരുടെ വക ഭൂമി ഇടപാട് തടഞ്ഞ് കൊണ്ട് കളക്ടർ ഉത്തരവിട്ടു. ഭൂപരിഷ്കരണ നിയമം ചൂണ്ടിക്കാട്ടിയാണ് കളക്ടറുടെ നടപടിയെടുത്തത്. നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ നീക്കം.
അട്ടപ്പാടിയിൽ 575 ഏക്കർ ഭൂമി മൂപ്പിൽ നായർ കുടുംബം വിറ്റതിന് പിന്നാലെയാണ് കളക്ടർ കൈമാറ്റം തടഞ്ഞത്. ഭൂപരിഷ്ക്കരണ നിയമം ലംഘിച്ച് വൻ തോതിൽ ഭൂമി വിൽപ്പന നടന്നിരുന്നു. ഒരു ദിവസം തന്നെ നിരവധി രജിസ്ട്രേഷൻ നടന്നത് വിവാദമായിരുന്നു. ന്യൂസ് മലയാളമാണ് അനധികൃത ഭൂമി മുറിച്ചുവിൽക്കുന്നുവെന്ന വാർത്ത പുറത്ത് കൊണ്ട് വന്നത്. ഇതിനുപിന്നാലെയാണ് കളക്ടർ നടപടിയെടുത്തത്.