കൊച്ചി: സുഹൃത്തുക്കളായ യുവതിക്കും യുവാവിനും നേരെ ആൾക്കൂട്ട ആക്രമണം. അഞ്ചുമന ക്ഷേത്രത്തിന് സമീപം വെള്ളുവെലി ലൈനിലാണ് സംഭവം. പെൺകുട്ടിയെ ഹോസ്റ്റലിൽ ആക്കാൻ വന്നപ്പോഴാണ് ആക്രമണം ഉണ്ടായത്. സദാചാര ഗുണ്ടായിസത്തിനെതിരെ പൊലീസ് കണ്ണടച്ചെന്നും പരാതി.
കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയായ യുവാവിനെ നാട്ടുകാർ ക്രൂരമായി മർദിച്ചെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ലേഡീസ് ഹോസ്റ്റലിലെ പെൺകുട്ടികൾക്ക് നേരെയും നാട്ടുകാരുടെ ഭീഷണി. സഹായത്തിനായി പോലീസിനെ വിളിച്ചെങ്കിലും ആക്രമിച്ചവർക്കൊപ്പം ചേർന്ന് പോലീസ് മാനസികമായി പീഡിപ്പിച്ചെന്നും യുവാവിന്റെ ആരോപണം.