KERALA

മരത്തടിയും കല്ലും ഉപയോഗിച്ച് മുഖത്തും തലയിലും ആഞ്ഞടിച്ചു, അതിക്രൂര മർദനം പാലക്കാട് ആൾക്കൂട്ടക്കൊലയിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

കള്ള് ഷാപ്പിൽ നിന്നിറങ്ങിയ ഇവർ അര കിലോമീറ്ററോളം ദൂരം ഇരയെ പിന്തുടർന്നതായി പൊലീസ് പറയുന്നു.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: ലത്തറയിലെ ആൾക്കൂട്ടക്കൊലപാതകത്തിലെ നടുക്കുന്ന വിവരങ്ങൾ പുറത്ത് വന്നു. പ്രധാന പ്രതി മൂലക്കടവ് സ്വദേശി കതിരേശന്റെ നേതൃത്വത്തിലുള്ള സംഘം അതിക്രൂരമായാണ് കൊല നടത്തിയതെന്നാണ് കണ്ടെത്തൽ. മരത്തടിയും കല്ലും ഉപയോഗിച്ച് വയോധികന്റെ മുഖത്തും തലയിലും പലതവണ ആഞ്ഞടിക്കുകയായിരുന്നു. കള്ള് ഷാപ്പിൽ നിന്നിറങ്ങിയ ഇവർ അര കിലോമീറ്ററോളം ദൂരം ഇരയെ പിന്തുടർന്നതായി പൊലീസ് പറയുന്നു.

പലതവണ പറഞ്ഞിട്ടും, വയോധികൻ വീണ്ടും കതിരേശന്റെ വീട്ടുമുറ്റത്ത് കിടന്നതിൻ്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം. നവീൻ , കാർത്തിക്, സഞ്ജയ്, പ്രശാന്ത്, മണികണ്ഠൻ, സൂര്യപ്രകാശ് എന്നിവരാണ് മറ്റ് പ്രതികൾ. അതേസമയം, കൊല്ലപ്പെട്ടയാളെ തിരിച്ചറിയുന്നതിനായി തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അരകിലോമീറ്ററോളം പിന്തുടർന്ന് ആക്രമിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ചിറ്റൂർ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. വയോധികനെ തല്ലിക്കൊന്ന കേസിൽ അഞ്ചുപേരെ മീനാക്ഷിപുരം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂലത്തറ റെഗുലേറ്റര്‍ ഡാമിന് സമീപത്തെ കള്ളുഷാപ്പിനോട് ചേര്‍ന്നുള്ള കാട്ടുപ്രദേശത്താണ് വയോധികൻ്റെ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ മീനാക്ഷിപുരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ചുപേരെ പിടികൂടിയത്.

SCROLL FOR NEXT