അവയവക്കടത്ത് കേസ് Source: Social Media
KERALA

ആളുകളെ ഭീഷണിപ്പെടുത്തി ഇറാനിൽ എത്തിച്ചു; പണം ക്രിപ്റ്റോ കറൻസിയാക്കി മാറ്റി; അവയവക്കടത്തിൽ നിർണായക കണ്ടെത്തലുമായി എൻഐഎ

കിഡ്നി ലക്ഷ്യവെച്ചാണ് ആളുകളെ എത്തിച്ചിരുന്നത്. കേസിൽ ഇപ്പോൾ കസ്റ്റഡിയിലായ മധുവിനും കൂട്ടാളികൾക്കും അന്തർദേശീയ സംഘവുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കളമശ്ശേരി അവയവ കടത്ത് കേസിൽ നിർണായക കണ്ടെത്തലുമായി എൻഐഎ. സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന ആളുകൾക്ക് ആദ്യം പണം നൽകും. പിന്നിട് ഭീഷണിപ്പെടുത്തി ഇറാനിൽ എത്തിച്ചാണ് അവയവ കടത്ത് നടത്തുന്നത്. അവയവക്കടത്തിലൂടെ ലഭിച്ച പണം ക്രിപ്റ്റോ കറൻസിയായി മാറ്റി, ഭൂമിയും വാങ്ങിയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

കിഡ്നി ലക്ഷ്യവെച്ചാണ് ആളുകളെ എത്തിച്ചിരുന്നത്. കേസിൽ ഇപ്പോൾ കസ്റ്റഡിയിലായ മധുവിനും കൂട്ടാളികൾക്കും അന്തർദേശീയ സംഘവുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. 'സ്റ്റെമ്മ ക്ലബ്‌ ' എന്ന പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം എത്തിയിരുന്നത്. മധുവിനും കൂട്ടാളികൾക്കും സഹായം നൽകിയവരെ കണ്ടെത്തണമെന്നും എൻഐഎ പറഞ്ഞു.

SCROLL FOR NEXT