പത്തനംതിട്ട: ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ. ഭക്തജന പ്രവാഹം നിയന്ത്രിക്കാൻ സ്പോട്ട് ബുക്കിങ് 20,000 ആയി ചുരുക്കി. കൂടുതലായി എത്തുന്നവർക്ക് അടുത്ത ദിവസം ദർശനം നടത്താൻ നിലയ്ക്കലിൽ താമസസൗകര്യമേർപ്പെടുത്തും. ടോക്കൺ ഉള്ളവരെ മാത്രമാകും നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് കടത്തിവിടുക. തിരക്ക് നിയന്ത്രിക്കാനായി 32 പേരടങ്ങുന്ന എൻഡിആർഎഫ് സംഘവും സന്നിധാനത്തെത്തി.
ശബരിമലയിൽ ഭക്തജന തിരക്ക് തുടരുന്ന സാഹചര്യത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ രണ്ടേമുക്കാൽ ലക്ഷത്തോളം സ്വാമിമാരാണ് ദർശനം നടത്തിയത്. ഭക്തരുടെ വർധനവ് കണക്കിലെടുത്ത് ഇന്നു മുതൽ സ്പോട് ബുക്കിങ്ങിൽ നിയന്ത്രണങ്ങൾ കൊണ്ടുവരും. ഇന്നലെ ഉണ്ടായ പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാനാണ് നിയന്ത്രണം.
അതിനിടെ സുരക്ഷയ്ക്കായി കേന്ദ്രസേന എത്തി.തൃശൂരിൽ നിന്നുള്ള എൻഡിആർഎഫ് സംഘത്തിലെ 32 പേരാണ് സന്നിധാനത്തെത്തിയത്. ചെന്നൈയിൽ നിന്നുള്ള മറ്റൊരു സംഘം കൂടി വൈകിട്ടോടെ സന്നിധാനത്ത് എത്തും. ആകെ 70 അംഗ സംഘമാണ് എത്തുക