തൃശൂർ ഇരിങ്ങാലക്കുട പടിയൂരിൽ വീടിനുള്ളിൽ അമ്മയേയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. കാറളം വെള്ളാനി സ്വദേശി മണി (74), മകൾ രേഖ(43) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ കാട്ടൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണം കൊലപാതകമാണെന്നാണ് പൊലീസിൻ്റെ സംശയം.
ദിവസങ്ങളുടെ പഴക്കമുള്ള നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇരുവരും താമസിച്ചിരുന്ന പടിയൂരിലെ വാടകവീട്ടിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. രേഖയുടെ രണ്ടാം ഭർത്താവ് പ്രേം കുമാറിനായി അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.