Source: Screengrab
KERALA

"കോളേജിൻ്റെയും കോഴ്സുകളുടെയും അഫിലിയേഷൻ റദ്ദാക്കാൻ നീക്കം"; പരാതിയുമായി കിലയിലെ വിദ്യാർഥികൾ

അധ്യാപകരോടും കില ഡയറക്ടറോടും നിരന്തരം പരാതികൾ ഉന്നയിച്ചിട്ടും ഫലമില്ലെന്നും വിദ്യാർഥികൾ...

Author : ന്യൂസ് ഡെസ്ക്

തൃശൂർ: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന് (കില) കീഴിലെ കോളേജും കോഴ്സുകളും ഇല്ലാതാക്കാൻ നീക്കമെന്ന ആരോപണവുമായി വിദ്യാർഥികൾ. പഠന - പാഠ്യേതര പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായതോടെ വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ. കോളേജിന്റെയും കോഴ്സിന്റെയും അഫിലിയേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കില ഡയറക്ടർ നൽകിയ കത്തിന്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു. അധ്യാപകരോടും കില ഡയറക്ടറോടും നിരന്തരം പരാതികൾ ഉന്നയിച്ചിട്ടും ഫലമില്ലെന്നും വിദ്യാർഥികൾ.

2024ൽ തൃശൂർ മുളകുന്നത്തുകാവിലെ കില ക്യാമ്പസിൽ ആരംഭിച്ച കോളേജും 2022ൽ കണ്ണൂർ സർവ്വകലാശാലയുടെ തളിപ്പറമ്പ് ക്യാമ്പസിൽ ആരംഭിച്ച കോഴ്സുകളും നിർത്തലാക്കാനാണ് നീക്കം നടക്കുന്നതെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. അധ്യയന വർഷം പ്രവേശനത്തിനായി ലഭിച്ച അപേക്ഷകൾ നിരസിച്ചും ഗവേർണിംഗ് ബോഡി അറിയാതെയുമാണ് അധികൃതരുടെ നീക്കമെന്നും ആരോപണം.

വിശാല കാഴ്ചപ്പാടുകളോടെ ആരംഭിച്ച കോളേജും കോഴ്സുകളും ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഭരണമാറ്റത്തെ തുടർന്നുണ്ടായ രാഷ്ട്രീയ തീരുമാനമെന്നും വിദ്യാർഥികളുടെ ആക്ഷേപമുയരുന്നുണ്ട്. കിലയുടെയും സർവ്വകലാശാലകളുടയും അനാസ്ഥമൂലം വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.

SCROLL FOR NEXT