മുകേഷ് Source: Files
KERALA

കൊല്ലത്ത് മുകേഷിന് സീറ്റില്ല; മൂന്ന് സിറ്റിംഗ് എംഎൽഎമാർ മത്സരിക്കും

സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനം...

Author : ന്യൂസ് ഡെസ്ക്

കൊല്ലം: കൊല്ലത്ത് എം. മുകേഷിന് സീറ്റില്ല. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനം. മൂന്ന് സിറ്റിംഗ് എംഎൽഎമാർ മത്സരിക്കും. കൊട്ടാരക്കരയിൽ മന്ത്രി കെ.എൻ. ബാലഗോപാൽ, ഇരവിപുരത്ത് എം. നൗഷാദ്, ചവറയിൽ ഡോ. സുജിത് വിജയൻ പിള്ള, കുണ്ടറയിൽ എസ്.എൽ. സജികുമാർ, കൊല്ലത്ത് എസ്. ജയമോഹൻ എന്നിവർ സ്ഥാനാർഥികളാകും.

മുകേഷിനെതിരായ കേസുകളും വിവാദങ്ങളും പരിഗണിച്ചാണ് സീറ്റ് നൽകേണ്ടെന്ന തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനം. തീരുമാനം സംസ്ഥാന കമ്മിറ്റിയെ അറിയിക്കും. അടുത്ത മാസം അഞ്ചിന് ചേരുന്ന സംസ്ഥാന കമ്മിറ്റിയാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക.

SCROLL FOR NEXT