KERALA

മുനമ്പം ഭൂസമരം താല്‍ക്കാലികമായി അവസാനിപ്പിച്ചേക്കും; തീരുമാനം ഭൂനികുതി സ്വീകരിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെ

നേരത്തെ മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.

Author : ന്യൂസ് ഡെസ്ക്

ഭൂനികുതി സ്വീകരിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെ മുനമ്പം ഭൂസമരം അവസാനിപ്പിക്കുന്നത് ആലോചനയില്‍. സമരം ഇന്ന് താല്‍ക്കാലികമായി അവസാനിപ്പിക്കാനാണ് തീരുമാനമെന്നാണ് വിവരം. ഇന്ന് രാത്രി ചേരുന്ന കോര്‍ കമ്മിറ്റിയില്‍ അന്തിമതീരുമാനമാകും. മുനമ്പം സമരം തുടങ്ങിയിട്ട് ഇന്നേക്ക് 410 ദിവസം പിന്നിട്ടു.

രാഷ്ട്രീയ സാമുദായിക സംഘടനകളെ പങ്കെടുപ്പിച്ച് പിന്നീട് സമ്മേളനം നടത്താനും തീരുമാനിക്കുന്നുണ്ട്. ഭൂനികുതി താല്‍ക്കാലികമായി സ്വീകരിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ഭൂസമരം അവസാനിപ്പിക്കുന്നതായി തീരുമാനിക്കുന്നത്.

നേരത്തെ മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. മുനമ്പം നിവാസികളുടെ ഭൂനികുതി സ്വീകരിക്കാന്‍ റവന്യൂ അധികൃതര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. അന്തിമ വിധി വരുന്നത് വരെയാണ് ഭൂ നികുതി സ്വീകരിക്കാനുള്ള തീരുമാനം.

SCROLL FOR NEXT