Source: News Malayalam 24x7
KERALA

സാദിഖലി തങ്ങൾക്കെതിരായ ആരോപണം സമൂഹം വിശ്വസിക്കുന്നില്ല, തെരഞ്ഞെടുപ്പ് കാലമായിട്ടും എതിർപക്ഷം ആയുധമാക്കിയില്ല: മുനവ്വറലി തങ്ങൾ

ആരോപണം നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും മുനവ്വറലി തങ്ങൾ...

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: പാണക്കാട് സാദിഖലി തങ്ങൾക്ക് എതിരായ സൈബർ അധിക്ഷേപ പ്രചാരണം രാഷ്ട്രീയ പ്രേരിതമെന്ന് മുസ്‍ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി മുനവ്വറലി തങ്ങൾ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു. നിയമപരമായും രാഷ്ട്രീയമായും നേരിടും. ആരോപണങ്ങൾ സമൂഹം വിശ്വസിക്കുന്നില്ലെന്ന് പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് കാലമായിട്ടും എതിർപക്ഷം ആയുധമാക്കിയില്ല. ഇടതുപക്ഷം രാഷ്ട്രീയ മാന്യത കാട്ടിയെന്നും മുനവറലി തങ്ങൾ കൂട്ടിച്ചേർത്തു. സാദിഖലി തങ്ങളെ പിന്തുണച്ചുള്ള കെ.ടി. ജലീലിന്റെ പോസ്റ്റ് കണ്ടു. കെ.ടി. ജലീൽ മാന്യത കാണിച്ചിട്ടുണ്ടെന്നും മുനവറലി തങ്ങൾ പറഞ്ഞു.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് പിന്തുണയുമായി കെ.ടി. ജലീൽ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. സമൂഹമാധ്യമത്തിൽ താറടിച്ചു കാണിക്കുന്ന കുത്സിത നീക്കത്തിൽ ജാഗ്രത പുലർത്തണമെന്ന് ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. കക്ഷി രാഷ്ട്രീയ ഭേദമെന്യ ബഹുമാനിക്കുന്ന വ്യക്തിയാണ് സാദിഖലി തങ്ങൾ. പൊലീസ് ശക്തമായ ഇടപെടൽ നടത്തണമെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ ആരോപണത്തിൽ മലപ്പുറം സൈബർ പൊലീസ് കേസെടുത്തു. അപകീർത്തിപ്പെടുത്തൽ, പ്രകോപനം സൃഷ്ടിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ പ്രകാരമാണ് കേസെടുത്തത്. വ്യാജ അക്കൗണ്ടിൽ നിന്ന് ഫേസ്ബുക്കിൽ പ്രചരിക്കുന്ന പോസ്റ്റിനെതിരെ ലീഗ് നൽകിയ പരാതിയിലാണ് കേസെടുത്തത്.

SCROLL FOR NEXT