Image: Facebook  NEWS MALAYALAM 24X7
KERALA

മുണ്ടക്കൈ-ചൂരല്‍മല ഫണ്ട് പിരിവ്; യൂത്ത് കോണ്‍ഗ്രസ് വയനാട് ക്യാമ്പില്‍ തര്‍ക്കം

രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്ത യോഗത്തിലാണ് തര്‍ക്കമുണ്ടായത്

Author : ന്യൂസ് ഡെസ്ക്

വയനാട്: മുണ്ടക്കൈ-ചൂരല്‍മല ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ക്യാമ്പില്‍ തര്‍ക്കം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്ത യോഗത്തിലാണ് തര്‍ക്കമുണ്ടായത്. മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ ഔദ്യോഗിക വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നു.

തര്‍ക്കവുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ചകള്‍ ഉള്‍പ്പെടെയാണ് ചോര്‍ന്നത്. ഈ മാസം 31 നുള്ളില്‍ നിയോജക മണ്ഡലം കമ്മിറ്റികള്‍ ഫണ്ട് തുക അടക്കമണമെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിര്‍ദേശം. രണ്ടര ലക്ഷം രൂപയാണ് അടക്കേണ്ടത്. തുക അടക്കാത്ത കമ്മിറ്റികളെ പിരിച്ചുവിടുമെന്നും പ്രസിഡന്റ് അറിയിച്ചു.

ഇതോടെ, ഒരു വിഭാഗം പ്രവര്‍ത്തകര്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രംഗത്തു വരികയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയോജകമണ്ഡലം നേതാക്കളുടെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു.

മുന്‍ നിശ്ചയിച്ച മുപ്പത് വീടുകള്‍ നിര്‍മിക്കുമെന്നായിരുന്നു പ്രതിനിധികളുടെ വിമര്‍ശനത്തിന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മറുപടി. അതേസമയം സംഘടനയ്ക്ക് അകത്തെ ചര്‍ച്ചയാണ് ഇതെന്നും ഫണ്ട് ശേഖരണ നടപടി വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നുമാണ് ജില്ലാ നേതൃത്വം മറുപടി നല്‍കിയത്.

SCROLL FOR NEXT