ഇടുക്കി: മൂന്നാറിൽ ടാക്സി ഡ്രൈവർമാരിൽ നിന്ന് മോശം അനുഭവം നേരിട്ടെന്ന് മുംബൈ സ്വദേശിനിയായ വിനോദ സഞ്ചാരി. തങ്ങളുടെ വാഹനം വിളിച്ചില്ലെങ്കിൽ പോകാൻ അനുവദിക്കില്ലെന്ന് ടാക്സ് ഡ്രൈവർ ഭീഷണിപ്പെടുത്തിയെന്ന് യുവതി ആരോപിക്കുന്നു. മുംബൈ സ്വദേശിയായ ജാൻവി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് പരാതി ഉന്നയിച്ചത്.
യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മൂന്നാർ പൊലീസ് സ്വമേധയാ കേസെടുത്തു. തടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഒക്ടോബർ 30നാണ് ജാൻവിക്ക് ദുരനുഭവമുണ്ടായത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ കേരളത്തിൻ്റെ സൗന്ദര്യത്തെ പ്രശംസിച്ച് കൊണ്ടാണ് ആരംഭിക്കുന്നത്. എന്നാൽ ഇനി കേരളത്തിലേക്ക് വരില്ലെന്നും ജാൻവി വീഡിയോയിൽ പറഞ്ഞു.