KERALA

"വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്"; അതൃപ്തി പരസ്യമാക്കി ലീഗ്; പൂര്‍ണ മദ്യനിരോധനം വേണമെന്ന് സമസ്ത എപി വിഭാഗവും

ലീഗ് മുഖപത്രമായ ചന്ദ്രികയിലെ ലേഖനത്തിലാണ് നിലപാട് വ്യക്തമാക്കിയത്.

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള നീക്കത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മുസ്ലീം ലീഗും. മദ്യനികുതി ഇളവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആശങ്ക ദൂരീകരിക്കണം എന്ന് സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. ലീഗ് മുഖപത്രമായ ചന്ദ്രികയിലെ ലേഖനത്തിലാണ് നിലപാട് വ്യക്തമാക്കിയത്. സമസ്ത മുഖപത്രമായ സുപ്രഭാത്തിലും ലേഖനം നല്‍കിയിട്ടുണ്ട്.

പിറക്കട്ടെ ലഹരി മുക്ത ഗ്രാമങ്ങള്‍ എന്ന തലക്കെട്ടില്‍ നല്‍കിയ ലേഖനത്തിലാണ് വിമര്‍ശനം. ഓപ്പറേഷന്‍ തൂഫാന്‍ കേരളം മുഴുവന്‍ ഏറ്റെടുക്കുമ്പോള്‍ അതിനിടയില്‍ മദ്യനികുതി ഇളവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ആശങ്കകള്‍ ദുരീകരിക്കണമെന്നാണ് ആവശ്യം.

വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി ഇളവില്‍ പരസ്യപ്രതിഷേധവുമായി സമസ്ത എപി വിഭാഗം രംഗത്തെത്തി. പൂര്‍ണ മദ്യനിരോധനമാണ് ആവശ്യം. മദ്യം വീര്യം കുറഞ്ഞതാണെങ്കിലും കൂടിയതാണെങ്കിലും സമസ്ത എപി വിഭാഗം അറിയിച്ചു. ഒരു സര്‍ക്കാരിലും പ്രതീക്ഷ വെക്കാറില്ല. വിഷയങ്ങള്‍ വരുമ്പോള്‍ നിലപാട് പറയുകയാണ് ചെയ്യാറുള്ളതെന്നും എപി സമസ്ത സെക്രട്ടറി ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.

പി എം ശ്രീയിലും എപി സമസ്ത നിലപാട് വ്യക്തമാക്കി. പദ്ധതിയെ എതിര്‍ത്ത കാരണങ്ങളില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല.. എന്താണ് മാറ്റം വരുത്തിയത് എന്ന് ആദ്യം സര്‍ക്കാര്‍ പറയട്ടെയെന്നും ബലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.

SCROLL FOR NEXT