KERALA

മുഖ്യമന്ത്രി പ്രഖ്യാപനം; അതൃപ്തി പരസ്യമാക്കി ലീഗ്, തർക്കമുണ്ടായത് ശരിയായില്ലെന്ന് ടി. ടി ഇസ്മായിൽ

യുഡിഎഫിന് വോട്ടു ചെയ്ത പ്രവർത്തകരുടെ മനോവീര്യം തകർക്കരുതെന്നും ടി. ടി. ഇസ്മായിൽ ന്യൂസ് മലയാളത്തോട് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ അതൃപ്തി പരസ്യാമാക്കി മുസ്ലീം ലീഗ്. മുഖ്യമന്ത്രിയെ കണ്ടെത്താൻ ഇനിയും വൈകരുതെന്ന് മുസ്ലീംലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കമുണ്ടായത് ശരിയായില്ല. യുഡിഎഫിന് വോട്ട് ചെയ്ത പ്രവർത്തകരുടെ മനോവീര്യം തകർക്കരുതെന്നും ടി. ടി. ഇസ്മായിൽ ന്യൂസ് മലയാളത്തോട് പറഞ്ഞു.

ചരിത്ര വിജയം നേടിയിട്ടും, അതിന്റെ ആവേശം ചോരുന്നതരത്തിൽ മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടു പോകുന്നതാണ് പ്രധാനഘടക കക്ഷിയായ മുസ്ലീം ലീഗിന്റെ അതൃപ്തിക്ക് കാരണമായത്. സംസ്ഥാന നേതാക്കൾ അതൃപ്തിയിലും മൗനം പാലിക്കുമ്പോൾ, ജില്ലാ നേതാക്കൾ പരസ്യ പ്രതികരണം തുടങ്ങി. സംസ്ഥാന നേതാക്കളുടെ മൗനാനുവാദത്തോടെയാണ് പ്രതികരണങ്ങൾ. മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ ഹമീദിന് പിന്നാലെയാണ് ഇപ്പോൾ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടി. ടി. ഇസ്മയിലും വിമർശനവുമായി എത്തിയത്.

SCROLL FOR NEXT