KERALA

ആർഎസ്എസ് വേഷത്തിൽ മുഹമ്മദലി ശിഹാബ് തങ്ങൾ; എഡിറ്റ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു, പരാതി നൽകി മുസ്ലീം ലീഗ്

മുസ്ലീം ലീഗ് പടന്ന പഞ്ചായത്ത് കമ്മിറ്റി ചന്തേര പൊലീസിലാണ് പരാതി നൽകിയത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചിത്രം അപമാനിക്കുന്ന തരത്തിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ പരാതിയുമായി മുസ്ലീം ലീഗ്. ആർഎസ്എസ് വേഷത്തിൽ ശിഹാബ് തങ്ങളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിലാണ് നടപടി. മുസ്ലീം ലീഗ് പടന്ന പഞ്ചായത്ത് കമ്മിറ്റി ചന്തേര പൊലീസിലാണ് പരാതി നൽകിയത്. 'പടന്ന നാട്' എന്ന വാട്സാപ്പ് ഗ്രൂപ്പിൽ എം.വി.സി. മുഹമ്മദ് കുഞ്ഞി എന്ന വ്യക്തിയാണ് ചിത്രം പ്രചരിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.

"എഡിറ്റ് ചെയ്ത ചിത്രം കേരളത്തിലെ മുഴുവൻ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്യപ്പെട്ടിരിക്കുന്നു. ഇത്തരം സംഭവങ്ങൾ കമ്മ്യൂണൽ ഇഷ്യൂസ് ആയി മാറും എന്നതിൽ തർക്കമില്ല. അതുകൊണ്ട് 'പടന്ന നാട്' വാട്ട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിൻ ബി.എസ്. ഷെരീഫ്, എം.വി.സി. മുഹമ്മദ് കുഞ്ഞി എന്നിവർക്കും സംഭവവുമായി ബന്ധപ്പെട്ടവർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം" എന്ന് പരാതിയിൽ പറയുന്നു.

SCROLL FOR NEXT