KERALA

മുസ്ലീം ലീഗിന് അഞ്ച് മന്ത്രിമാർ; തീരുമാനം ഘടകകക്ഷി ചർച്ചയിൽ

വകുപ്പുകളുടെ കാര്യത്തിൽ തീരുമാനമായില്ലെന്നാണ് സൂചന

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിൽ മുസ്ലീം ലീഗിന് അഞ്ച് മന്ത്രിമാർ. ലീഗ് നേതാക്കൾ നടത്തിയ ഘടകകക്ഷി ചർച്ചയിലാണ് തീരുമാനം. നാളത്തെ രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് മന്ത്രിമാരെ തീരുമാനിക്കുക. നാളെ നടക്കുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് മന്ത്രിമാരെ തീരുമാനിക്കുക. വകുപ്പുകളുടെ കാര്യത്തിൽ തീരുമാനമായില്ലെന്നാണ് സൂചന.

ഘടകകക്ഷികളുമായുള്ള ഇന്നത്തെ ചർച്ച കഴിഞ്ഞെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. ചർച്ച നാളെയും തുടർന്നേക്കും. ചർച്ച പൂർത്തിയശേഷം തീരുമാനം യുഡിഎഫിനെ അറിയിക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഉമ്മൻചാണ്ടി മന്ത്രിസഭയിലേതിന് സമാനമായി സതീശൻ മന്ത്രിയിലും ലീഗിൽ നിന്ന് അഞ്ച് മന്ത്രിമാരുണ്ടാകുമെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.

പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ, എൻ. ഷംസുദ്ദീൻ, പാറക്കൽ അബ്ദുള്ള എന്നിവർ മന്ത്രി സ്ഥാനത്തേക്കെത്തിയേക്കുമെന്നാണ് സൂചന. എന്നാൽ, മുതിർന്ന നേതാവ് പി.കെ. ബഷീറിനെ ഒഴിവാക്കി. മൂന്ന് പേർ ഒരേ ജില്ലയിൽ നിന്ന് വന്നേക്കുമെന്ന കാരണത്താലാണ് ബഷീറിനെ ഒഴിവാക്കിയത്. പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും ഉണ്ടായിരുന്നു ആൾ.

SCROLL FOR NEXT