കോഴിക്കോട്: സിപിഐഎമ്മിനെതിരെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണവുമായി മുസ്ലീം ലീഗ്. കോഴിക്കോട് കോര്‍പ്പറേഷനിലെ മാറാട് ഡിവിഷനില്‍ മാത്രം ഒരു കെട്ടിടത്തില്‍ 327 വോട്ടര്‍മാരെന്ന് മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീര്‍. വോട്ടര്‍ പട്ടിക സിപിഐഎമ്മിന്റെ നിര്‍ദേശ പ്രകാരമാണെന്നും എം.കെ. മുനീര്‍ ആരോപിച്ചു.
അനിത എ. എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് 327 പേരുകളുള്ളത്. സിപിഐഎം നേതൃത്വത്തിലുള്ള സര്‍വീസ് സഹകരണ ബാങ്ക് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കെട്ടിടമാണിതെന്നും സിപിഐഎമ്മാണ് വോട്ടര്‍ പട്ടിക ക്രമക്കേട് നടത്തിയതെന്നും എം.കെ. മുനീര്‍ ആരോപിച്ചു.
കോഴിക്കോട് കോര്‍പ്പറേഷനില്‍ 049/49 എന്ന കെട്ടിട നമ്പറിലാണ് 327 വോട്ടര്‍മാര്‍ ഉള്ളതായി കണ്ടെത്തിയത്. പട്ടിക അടക്കമാണ് മുസ്ലീം ലീഗ് പുറത്തുവിട്ടത്.