KERALA

എൽഡിഎഫ് സ്ഥാനാർഥിയുടെ ബന്ധുവിന്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസ്; മുസ്ലിം ലീഗ് പ്രവർത്തകൻ അറസ്റ്റിൽ

ഇയാളെ സഹായിച്ച മറ്റു മൂന്നു പേരുടെ അറസ്റ്റു രേഖപ്പെടുത്തി നോട്ടീസ് നൽകി വിട്ടയച്ചു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: എൽഡിഎഫ് സ്ഥാനാർഥിയുടെ ബന്ധുവിന്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ മുസ്ലിം ലീഗ് പ്രവർത്തകൻ അറസ്റ്റിൽ. പുതുപ്പാടി പെരുമ്പള്ളി അമ്പലപ്പടി സ്വദേശി എ.പി. ഷക്കീറാണ് പിടിയിലായത്. ബെം​ഗുളൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ സഹായിച്ച മറ്റു മൂന്നു പേരുടെ അറസ്റ്റു രേഖപ്പെടുത്തി നോട്ടീസ് നൽകി വിട്ടയച്ചു.

താമരശ്ശേരി പുതുപ്പാടി പഞ്ചായത്തിലെ മലപുറത്തായിരുന്നു കേസിന് ആസ്പതമായ സംഭവം നടന്നത്. യുഡിഎഫ് വിജയാഹ്ലാദ പ്രകടനത്തിനിടെ എൽഡിഎഫ് സ്ഥാനാർഥി അബ്ദുൽ ജലീൽ കോയ തങ്ങൾക്ക് കെട്ടിവെക്കാൻ പണം നൽകിയ ബന്ധുവിൻ്റെ വീട്ടിലേക്ക് ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു എറിയുകയായിരുന്നു.

SCROLL FOR NEXT