Source: Files
KERALA

"വിസിമാർ മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഗത്യന്തരമില്ലാതെ"; രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ

മാപ്പ് പറഞ്ഞതുകൊണ്ട് കാര്യങ്ങൾ അവസാനിക്കുന്നില്ലെന്നും എം.വി. ഗോവിന്ദൻ...

Author : ന്യൂസ് ഡെസ്ക്

തൃശൂർ: ആർഎസ്എസ് പരിപാടിയിൽ സർവകലാശാല വിസിമാർ പങ്കെടുത്തതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിസിമാർ മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞത് ഗത്യന്തരമില്ലാതെയെന്ന് എം.വി. ഗോവിന്ദൻ പ്രതികരിച്ചു. വിസിമാർ പങ്കെടുത്തത് തെറ്റാണെന്ന് മതനിരപേക്ഷ ഉള്ളടക്കമുള്ള ജനങ്ങൾ പറയുന്നു. മാപ്പ് പറഞ്ഞതുകൊണ്ട് കാര്യങ്ങൾ അവസാനിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസർ നിയമനത്തിൽ ഒരു പ്രതിഷേധവും മുഖ്യമന്ത്രിയോ ഉന്നത വിദ്യാഭ്യാസ മന്ത്രിയോ ഉയർത്തിയില്ലെന്നും എം.വി. ഗോവിന്ദൻ പ്രതികരിച്ചു. എംജി യൂണിവേഴ്സിറ്റിയിലെ 19 സെനറ്റ് അംഗങ്ങളും ആർഎസ്എസ് അനുഭാവികളാണ്. കേരള സമൂഹം മതനിരപേക്ഷ ഉള്ളടക്കം ഉള്ളത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് കാവിവൽക്കരിക്കാൻ കേരളത്തിലെ ജനങ്ങൾ അനുവദിക്കില്ല. എതിർപ്പ് ശക്തിപ്പെടുമ്പോൾ രക്ഷപ്പെടാനുള്ള ശ്രമമാണ് മാപ്പെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

ബി. അശോക് സംഘപരിവാറിന്റെ അംബാസിഡറായി പ്രവർത്തിക്കാൻ ശേഷിയുള്ള ആളെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. അങ്ങനെയുള്ളയാളെ ഉന്നത വിദ്യാഭ്യാസ വകുപ്പിലെ പ്രധാനപ്പെട്ട ചുമതലയിൽ ഇരുത്തി. ആർഎസ്എസിന്റെയും ബിജെപിയുടെയും ഉള്ളിലിരിപ്പ് നടപ്പിലാക്കാൻ തയ്യാറാണെന്ന സന്ദേശമാണ് അശോകിന്റെ നിയമനം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SCROLL FOR NEXT