KERALA

സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് സിപിഐഎം; പിണറായി വിജയൻ ധർമടത്ത് നിന്നും ജനവിധി തേടും

82 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രഖ്യാപിച്ചത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐഎം. 82 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രഖ്യാപിച്ചത്. 76 സീറ്റുകളിലാണ് സിപിഐഎം മത്സരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 11 മന്ത്രിമാരും 54 സിറ്റിങ് എംഎൽഎമാരും പട്ടികയിലുണ്ട്‌.

ഒരു പോളിറ്റ്‌ബ്യൂറോ അംഗവും നാല്‌ കേന്ദ്ര കമ്മിറ്റി അംഗങ്ങളും മൂന്ന്‌ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളും സ്ഥാനാർഥി പട്ടികയിലുണ്ട്. സ്ഥാനാർഥികളിൽ ഒമ്പത്‌ പേർ വനിതകളാണ്‌. ആറ് പേർ സ്വതന്ത്ര സ്ഥാനാർഥികളുമായി മത്സരിക്കും. അഞ്ചിടത്ത് കൂടി സ്വതന്ത്ര സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് എം.വി. ഗോവിന്ദൻ അറിയിച്ചു. കൊടുവള്ളി, കോട്ടയ്ക്കല്‍, കൊണ്ടോട്ടി, തിരൂര്‍, പാലക്കാട് എന്നീ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് അടുത്ത ദിവസം പ്രഖ്യാപിക്കുക.

2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ്‌

സിപിഐഎം സ്ഥാനാര്‍ഥി പട്ടിക

1. മഞ്ചേശ്വരം- കെ.ആര്‍. ജയാനന്ദ

2. ഉദുമ- അഡ്വ. സി.എച്ച്‌ കുഞ്ഞമ്പു

3. തൃക്കരിപ്പൂര്‍ - ഡോ. വി.പി.പി മുസ്‌തഫ

4. പയ്യന്നൂര്‍ - ടി.ഐ. മധുസൂദനന്‍

5. തളിപ്പറമ്പ്‌ - പി.കെ. ശ്യാമള ടീച്ചര്‍

6. അഴീക്കോട്‌ - കെ.വി. സുമേഷ്‌

7. കല്ല്യാശേരി - എം. വിജിന്‍

8. ധര്‍മടം - പിണറായി വിജയന്‍

9. മട്ടന്നൂര്‍ - വി.കെ. സനോജ്‌

10. പേരാവൂര്‍ - കെ.കെ. ശൈലജ ടീച്ചര്‍

11. തലശ്ശേരി - കാരായി രാജന്‍

12. മാനന്തവാടി - ഒ.ആര്‍. കേളു

13. സുല്‍ത്താന്‍ബത്തേരി - എം.എസ്‌. വിശ്വനാഥന്‍

14. കുറ്റിയാടി - കെ.പി. കുഞ്ഞമ്മദ്‌ കുട്ടി മാസ്റ്റര്‍

15. പേരാമ്പ്ര - ടി.പി. രാമകൃഷ്‌ണന്‍

16. ബാലുശ്ശേരി - അഡ്വ. കെ.എം. സച്ചിന്‍ദേവ്‌

17. കൊയിലാണ്ടി - കെ. ദാസന്‍

18. കോഴിക്കോട്‌ നോര്‍ത്ത്‌ - തോട്ടത്തില്‍ രവീന്ദ്രന്‍

19. ബേപ്പൂര്‍ - പി.എ. മുഹമ്മദ്‌ റിയാസ്‌

20. തിരുവമ്പാടി - ലിന്റോ ജോസഫ്‌

21. പൊന്നാനി - അഡ്വ. എം.കെ. സക്കീര്‍

22. വണ്ടൂര്‍ - ഡോ. കെ.കെ. ദാമോദരന്‍ മാസ്റ്റര്‍

23. പെരിന്തല്‍മണ്ണ - വി.പി. മുഹമ്മദ്‌ ഹനീഫ

24. മങ്കട - എം.പി. അലവി

25. തൃത്താല - എം.ബി. രാജേഷ്‌

26. തരൂര്‍ - പി.പി. സുമോദ്‌

27. ആലത്തൂര്‍ - ടി.എം. ശശി

28. നെന്മാറ - കെ. പ്രേമന്‍

29. ഷൊര്‍ണ്ണൂര്‍ - പി. മമ്മിക്കുട്ടി

30. ഒറ്റപ്പാലം - അഡ്വ. കെ. പ്രേംകുമാര്‍

31. കോങ്ങാട്‌ - അഡ്വ. കെ. ശാന്തകുമാരി

32. മലമ്പുഴ - എ. പ്രഭാകരന്‍

33. കുന്നംകുളം - എ.സി. മൊയ്‌തീന്‍

34. ചേലക്കര - യു.ആര്‍. പ്രദീപ്‌

35. മണലൂര്‍ - പ്രൊഫ: സി. രവീന്ദ്രനാഥ്‌

36. ഗുരുവായൂര്‍ - എന്‍.കെ. അക്‌ബര്‍

37. പുതുക്കാട്‌ - കെ.കെ. രാമചന്ദ്രന്‍

38. ഇരിങ്ങാലക്കുട - ഡോ. ആര്‍ ബിന്ദു

39. വടക്കാഞ്ചേരി - സേവ്യര്‍ ചിറ്റിലപ്പള്ളി

40. അങ്കമാലി - സാജു പോള്‍

41. ആലുവ - അഡ്വ. എ.എം. ആരിഫ്‌

42. കുന്നത്തുനാട്‌ - പി.വി. ശ്രീനിജിന്‍

43. വൈപ്പിന്‍ - അഡ്വ. എം.ബി. ഷൈനി

44. കളമശ്ശേരി - പി. രാജീവ്‌

45. തൃക്കാക്കര - അഡ്വ. പുഷ്‌പാദാസ്‌

46. കൊച്ചി - കെ.ജെ. മാക്‌സി

47. തൃപ്പൂണിത്തുറ - കെ.എന്‍. ഉണ്ണികൃഷ്‌ണന്‍

48. കോതമംഗലം - ആന്റണി ജോണ്‍

49. ഉടുമ്പന്‍ചോല - കെ.കെ. ജയചന്ദ്രന്‍

50. ദേവികുളം - അഡ്വ. എ. രാജ

51. ഏറ്റുമാനൂര്‍ - വി.എന്‍. വാസവന്‍

52. കോട്ടയം - അഡ്വ. കെ. അനില്‍കുമാര്‍

53. പുതുപ്പള്ളി - കെ.എം. രാധാകൃഷ്‌ണന്‍

54. അരൂര്‍ - ദലീമ

55. ആലപ്പുഴ - പി.പി. ചിത്തരഞ്‌ജന്‍

56. അമ്പലപ്പുഴ - എച്ച്‌. സലാം

57. കായംകുളം - അഡ്വ. യു പ്രതിഭ

58. ചെങ്ങന്നൂര്‍ - സജി ചെറിയാന്‍

59. മാവേലിക്കര - എം.എസ്‌. അരുണ്‍ കുമാര്‍

60. ആറന്മുള - വീണാ ജോര്‍ജ്ജ്‌

61. കോന്നി - അഡ്വ. കെ.യു. ജനീഷ്‌കുമാര്‍

62. കൊട്ടാരക്കര - കെ.എന്‍. ബാലഗോപാല്‍

63. കുണ്ടറ - എസ്‌.എല്‍. സജികുമാര്‍

64. ഇരവിപുരം - എം നൗഷാദ്‌

65. കൊല്ലം - എസ്‌ ജയമോഹന്‍

66. വര്‍ക്കല - അഡ്വ. വി. ജോയി

67. ആറ്റിങ്ങല്‍ - ഒ.എസ്‌ അംബിക

68. വാമനപുരം - അഡ്വ. ഡി.കെ മുരളി

69. കഴക്കൂട്ടം - കടകംപള്ളി സുരേന്ദ്രന്‍

70. വട്ടിയൂര്‍ക്കാവ്‌ - അഡ്വ. വി.കെ. പ്രശാന്ത്‌

71. നേമം - വി. ശിവന്‍കുട്ടി

72. കാട്ടാക്കട - അഡ്വ. ഐ.ബി. സതീഷ്‌

73. അരുവിക്കര - അഡ്വ. ജി. സ്റ്റീഫന്‍

74. നെയ്യാറ്റിന്‍കര - കെ ആന്‍സലന്‍

75. പാറശ്ശാല - സി.കെ. ഹരീന്ദ്രന്‍

സ്വതന്ത്രര്‍

1. കുന്നമംഗലം - പി.ടി.എ റഹീം

2. താനൂര്‍ - വി അബ്‌ദുറഹ്മാന്‍

3. വേങ്ങര - മുഹമ്മദ്‌ സബാഹ്‌ കുണ്ടുകുഴിക്കല്‍

4. നിലമ്പൂര്‍ - യു ഷറഫലി

5. തവനൂര്‍ - ഡോ. കെ.ടി. ജലീല്‍

6. ചവറ - ഡോ: സുജിത്‌ വിജയന്‍

7. മാഹി - അഡ്വ. ടി. അശോക്‌ കുമാര്‍ (സ്വതന്ത്രന്‍)

SCROLL FOR NEXT