KERALA

പാര്‍ട്ടി ശാസന തള്ളാതെ എം.വി. ഗോവിന്ദന്‍; "വീണയുടെയോ മറ്റാരുടെയെങ്കിലുമോ തെറ്റായ പ്രവണതകളെ പാര്‍ട്ടിക്ക് അംഗീകരിക്കേണ്ട കാര്യമില്ല"

തീരുമാനങ്ങള്‍ എടുക്കുന്നത് പാര്‍ട്ടിയാണ്, പാര്‍ട്ടിക്കുള്ളിലെ കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്ന് എം.വി ഗോവിന്ദന്‍

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് നടന്ന വിപുലീകൃത സംസ്ഥാന കമ്മറ്റിയിലെ പാര്‍ട്ടി ശാസന തള്ളാതെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തീരുമാനങ്ങള്‍ എടുക്കുന്നത് പാര്‍ട്ടിയാണ്. പാര്‍ട്ടിക്കുള്ളിലെ കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്ന് എം.വി ഗോവിന്ദന്‍ ന്യൂസ് മലയാളം എന്‍എംക്യൂവില്‍ പറഞ്ഞു.

പൊതുസമ്മേളനത്തില്‍ പിബി അംഗങ്ങള്‍ സംസാരിക്കുന്നതിന് മുമ്പ് കെ.കെ. ശൈലജ സംസാരിച്ചത് തെറ്റുതിരുത്തലിന്‍റെ ഭാഗമായിട്ടാണെന്ന് ഗോവിന്ദന്‍ പറഞ്ഞു. പൊതുസമ്മേളനത്തില്‍ കൈയ്യടി കിട്ടിയത് പി. ജയരാജന് മാത്രമല്ല. ജയരാജനെ ഒരിക്കലും മാറ്റിനിര്‍ത്തിയിട്ടില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

പി. രാജീവ് എല്‍ഡിഎഫ് കൺവീനറാകുമെന്ന മാധ്യമ വാർത്തകൾ തെറ്റാണ്. വീണയുടെയോ മറ്റാരുടെയെങ്കിലുമോ തെറ്റായ പ്രവണതകളെ പാര്‍ട്ടിക്ക് അംഗീകരിക്കേണ്ട കാര്യമില്ല. വീണയുടെ പേരില്‍ പിണറായി വിജയനെയും പാര്‍ട്ടിയെയും കടന്നാക്രമിക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT