തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വാർത്തകൾ ദേശാഭിമാനി പത്രത്തിലാണ് ആദ്യം വന്നത് എന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ ആരോപണം തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ദേശാഭിമാനി പത്രത്തിലാണ് ആദ്യം വാർത്ത വന്നത് എന്നത് തെറ്റാണ്.
ജൂൺ ഒന്നിന് ഇക്കണോമിക് ടൈംസ് ആണ് വാർത്ത ആദ്യം പ്രസിദ്ധീകരിച്ചത്. പിന്നീട് ജൂൺ മൂന്നിന് മാതൃഭൂമിയാണ് വാർത്ത നൽകിയത്. പച്ചക്കള്ളം പറഞ്ഞ് ദേശാഭിമാനിയെയും പാർട്ടി നേതൃത്വത്തെയും വലിച്ചിഴക്കാൻ ശ്രമിക്കുകയാണ്.
വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട കാര്യത്തിൽ ഒളിച്ചുകളി സർക്കാർ ഇപ്പോഴും തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുത്തകയാക്കി ഏതെങ്കിലും ഒരു കമ്പനിക്ക് നൽകാൻ പാടില്ല. എല്ലാ കമ്പനികൾക്കും കപ്പലുകളടുപ്പിക്കാനും കൈകാര്യം ചെയ്യാനും സാധിക്കുന്ന സംവിധാനത്തെയാണ് സർക്കാർ അന്നും ഇന്നും കണ്ടിട്ടുള്ളത്.
കുത്തക കമ്പനിക്ക് തുറമുഖം വിട്ടുനൽകാൻ പാടില്ല. വർഗവഞ്ചന എന്ന ഗണത്തിൽപ്പെട്ട് വഞ്ചിച്ച് പോയവരെ തിരിച്ചുകൊണ്ടുവരാൻ പാർട്ടി ആഗ്രഹിച്ചിട്ടില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.