എറണാകുളത്തെ കുടിയൊഴിപ്പിക്കൽ പ്രതിഷേധാർഹമാണ് മുതിർന്ന സിപിഐഎം നേതാവ് എം.വി. ജയരാജൻ. കുടിയൊഴിപ്പിക്കലിനിടെ പൊലീസ് സ്ത്രീകളെയും കുട്ടികളെയും പോലും മർദിച്ചു. സർക്കാർ അധികാരത്തിലെത്തി മൂന്ന് ദിവസമാകുമ്പോഴാണ് മുഖ്യമന്ത്രിയുടെ ജില്ലയിൽ ഈ ക്രൂരത നടന്നിരിക്കുന്നതെന്നും എം.വി. ജയരാജൻ ആരോപിച്ചു.
യുഡിഎഫിൻ്റെ പൊലീസ് നയം വ്യക്‌തം. ഏതെങ്കിലും ഒരു വ്യക്തിക്കല്ല പാർട്ടിക്കാണ് തോൽവി ഉണ്ടായത്. ജീവനുള്ള പാർട്ടിയായത് കൊണ്ട് വിമർശനങ്ങൾ ഉണ്ടാകുമെന്നും എം.വി. ജയരാജൻ പറഞ്ഞു. ഇതിനേക്കാൾ വലിയ പരാജയത്തിൽ നിന്ന് പാർട്ടി തിരിച്ചുവന്ന ചരിത്രമുണ്ട്.
ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്നു എന്ന് പറഞ്ഞ വി.ഡി. സതീശനാണ് ആയിരം കോടിയുടെ പെൻഷൻ വിതരണം ചെയ്യുന്നത്. അതുകൊണ്ട് തന്നെ കെ റെയിൽ പദ്ധതി അവസാനിപ്പിച്ച സർക്കാർ ഭാവിയിൽ വയനാട് തുരങ്ക പദ്ധതിയ്ക്കും ദേശീയ പാത വികസനത്തിനും സ്റ്റോപ്പ് മെമോ നൽകുമോ എന്നാണ് അറിയേണ്ടതെന്നും എം.വി ജയരാജൻ കാസർഗോഡ് പറഞ്ഞു.