KERALA

അത് സൗഹൃദ സന്ദര്‍ശനം മാത്രം; മുന്നണി മാറ്റം ചിന്തിച്ചിട്ടു പോലുമില്ല: എം.വി. ശ്രേയാംസ് കുമാര്‍

എല്ലാ പ്രശ്‌നങ്ങളും പരിഹരിയ്ക്കാനാവില്ലെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയതില്‍ പ്രതികരിച്ച് എം.വി. ശ്രേയാംസ് കുമാര്‍. നടത്തിയത് സൗഹൃദ സന്ദര്‍ശനമാണെന്ന് ശ്രേയാംസ് കുമാര്‍ പറഞ്ഞു. മുന്നണി മാറ്റം സംബന്ധിച്ച് ചിന്തിച്ചിട്ടു പോലുമില്ലെന്നും രമേശ് ചെന്നിത്തല ഇങ്ങോട്ട് വിളിച്ച് ബന്ധപ്പെട്ട ശേഷമാണ് വീട്ടിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുന്നണിയിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് പറയാനാവില്ല. എല്ലാ പ്രശ്‌നങ്ങളും പരിഹരിയ്ക്കാനുമാവില്ലെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. വ്യക്തിപരമായ കൂടിക്കാഴ്ചയായിരുന്നുവെന്ന് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയും പ്രതികിച്ചിരുന്നു. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

ആര്‍ജെഡി മത്സരിക്കുന്ന സീറ്റുകള്‍ ഒന്നും യുഡിഎഫിന് വിട്ടു നല്‍കാന്‍ ആവാത്തവയാണ്. കല്‍പ്പറ്റയും വടകരയും ആണ് ആര്‍ജെഡിക്ക് താത്പര്യമെന്നും രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

SCROLL FOR NEXT