KERALA

"രണ്ടുലക്ഷത്തി തൊള്ളായിരത്തി മുന്നൂറ്റി തൊണ്ണൂറ്റെട്ട് പേർ"; ഫലപ്രഖ്യാപനത്തിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രിക്ക് ട്രോള്‍ |VIDEO

ഫലപ്രഖ്യാപനത്തനിടെ ഉണ്ടായ നാക്കുപിഴയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാംവർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനത്തിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീന് ട്രോൾ. ഫലപ്രഖ്യാപനത്തനിടെ ഉണ്ടായ നാക്കുപിഴയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. രണ്ടു ലക്ഷത്തി തൊണ്ണൂറായിരത്തി മുന്നൂറ്റി തൊണ്ണൂറ്റെട്ടു പേർ എന്ന് വായിക്കേണ്ട സ്ഥലത്ത്, ‘രണ്ടുലക്ഷത്തി തൊള്ളായിരത്തി മുന്നൂറ്റി തൊണ്ണൂറ്റെട്ടുപേർ’ എന്ന് വായിച്ചതാണ് ട്രോളായത്.

നാക്കുപിഴ സോഷ്യല്‍ മീഡിയയില്‍ ട്രോളായി മാറുന്നത് പതിവാണ്. അത് രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് പറ്റുന്നത് ആണെങ്കിൽ വൈറലാവുകയും ചെയ്യും. മുന്‍ മന്ത്രിയും ഇപ്പോഴത്തെ സ്പീക്കറുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും തുടങ്ങി നിരവധി പേർ ഇത്തരത്തിൽ നാക്കുപിഴയില്‍ കുരുങ്ങി എയറിലായവരാണ്.

SCROLL FOR NEXT