തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക വഴിത്തിരിവ്. ശബരിമലയിലെ കട്ടിളപ്പാളി മോഷണക്കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു പ്രതി. കട്ടിളപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത് വാസുവിന്റെ ശുപാർശയിലാണെന്നാണ് എസ്ആടിയുടെ കണ്ടെത്തൽ.
നാളെ ഹൈക്കോടതിയിൽ ഇക്കാര്യം അറിയിക്കാനാണ് തീരുമാനം. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി റിപ്പോർട്ടിലാണ് മുൻ ദേവസ്വം കമ്മീഷണറുടെ പങ്ക് വ്യക്തമാക്കുന്നത്. റിപ്പോട്ട് പ്രകാരം കേസിലെ മൂന്നാം പ്രതിയാണ് വാസു.
2019 മാർച്ച് 19ലെ മുൻ ദേവസ്വം കമ്മീഷണറുടെ ശുപാർശയിൽ സ്വർണം ചെമ്പായി രേഖപ്പെടുത്തിയെന്നാണ് എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഈ കാലയളവിൽ എൻ. വാസുവായിരുന്നു ദേവസ്വം കമ്മീഷണർ.