KERALA

സെൽ ബ്രോഡ്‌കാസ്റ്റ് സേവനം നിർത്തിവച്ച് കേന്ദ്രസർക്കാർ; കാരണം അറിയില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി

അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ സേവനം ഉണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ ഉത്തരവിൽ വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ദേശീയ ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന സെൽ ബ്രോഡ്‌കാസ്റ്റ് സേവനം താൽക്കാലികമായി നിർത്തിവച്ച് കേന്ദ്രസർക്കാർ. അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ സേവനം ഉണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ ഉത്തരവിൽ വ്യക്തമാക്കി.

പ്രകൃതിക്ഷോഭങ്ങൾ, സുരക്ഷാ ഭീഷണികൾ, അത്യാഹിതങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ ഒരു നിശ്ചിത പ്രദേശത്തുള്ള എല്ലാ മൊബൈൽ ഫോണുകളിലേക്കും ഒരേസമയം അടിയന്തര മുന്നറിയിപ്പ് സന്ദേശങ്ങൾ അയക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് സെൽ ബ്രോഡ്‌കാസ്റ്റ് .

ഇന്ത്യയിൽ കാലവർഷം നിലനിൽക്കുന്ന സമയത്താണ് കേന്ദ്രത്തിൻ്റെ നടപടി. ഉത്തരവ് എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണെന്നും ഉത്തരവിൽ പറയുന്നുണ്ട്. അതേസമയം, സേവനം നിർത്തലാക്കിയതിൻ്റെ കാരണം വ്യക്തമല്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

SCROLL FOR NEXT