KERALA

പരിസരമാകെ കക്കൂസ് മാലിന്യം, ദുർഗന്ധം സഹിക്കാനാകാതെ നാട്ടുകാർ, പകർച്ചവ്യാധി ആശങ്ക ഉയർത്തി കൊല്ലത്തെ ട്രാൻസിറ്റ് ഹോം

വിദേശ പൗരനും,സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. മയ്യനാട് പഞ്ചായത്ത് ഇടപെട്ട് കെട്ടിട ഉടമയ്ക്ക് നോട്ടീസ് നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല.

Author : ന്യൂസ് ഡെസ്ക്

കൊല്ലം: സംസ്ഥാനത്ത് ആദ്യമായി കൊല്ലം കൊട്ടിയത്തിന് സമീപം പ്രവർത്തനം ആരംഭിച്ച ട്രാൻസിറ്റ് ഹോമിൻ്റെ പ്രവർത്തനം വൃത്തിഹീനമായ അവസ്ഥയിൽ. വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ശിക്ഷാ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്ന വിദേശ പൗരൻമാരെ പാർപ്പിക്കുന്ന കെട്ടിടത്തിൻ്റെ ഒരു ഭാഗത്ത് ശുചി മുറി മാലിന്യം ഒഴുകുകയാണ്. സുരക്ഷാ ചുമതലയുള്ള പൊലീസുകാരനും, വിദേശ പൗരനും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടും പരിസരം വൃത്തിയാക്കാൻ നടപടി ഉണ്ടായിട്ടില്ല.

അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത്​ പ്ര​​വേ​ശി​ച്ച​വ​രും പാ​സ്​​പോ​ർ​ട്ട്​/​വി​സ കാ​ലാ​വ​ധി​ക്കു​ശേ​ഷം തു​ട​രു​ന്ന​വ​രും ശി​ക്ഷ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക്​ മ​ട​ങ്ങി​പ്പോ​കാ​ൻ നി​യ​മ​ന​ട​പ​ടി കാ​ത്തു​നി​ൽ​ക്കു​ന്ന​വ​രു​മാ​യ വി​ദേ​ശി​ക​​​​ളെ നി​രീ​ക്ഷ​ണ​ത്തി​ൽ പാ​ർ​പ്പി​ക്കാ​നാ​ണ്​ 2022 ൽ ഡി​റ്റ​ൻ​ഷ​ൻ സെ​ന്‍റ​ർ കൊല്ലം കൊട്ടിയത്തിന് സമീപം തുടങ്ങിയത്. നിലവിൽ ശിക്ഷാ കാലാവധി കഴിഞ്ഞവരായ 54 വിദേശ പൗരൻമാരെ ഇവിടെ കഴിയുന്നുണ്ട്. അസൗകരങ്ങളുടെ നടുവിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ സെപ്റ്റിക് ടാങ്ക് മാലിന്യം പരിസരമാകെ ഒഴുകുകയാണ്.

കടുത്ത ദുർഗന്ധവും, കൊതുക് ശല്യവും മൂലം പരിസരവാസികൾ ദുരിതത്തിലാണ്. വിദേശ പൗരനും,സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. മയ്യനാട് പഞ്ചായത്ത് ഇടപെട്ട് കെട്ടിട ഉടമയ്ക്ക് നോട്ടീസ് നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. സാമൂഹിക സുരക്ഷാ വകുപ്പിൻ്റെ കീഴിലാണ് കെട്ടിടം. വാടക കെട്ടിടത്തിൽ അറ്റകുറ്റപണി നടത്താൻ വകുപ്പിന് കഴിയുന്നില്ല. വകുപ്പ് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂറിന് പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.

SCROLL FOR NEXT