പ്രതീകാത്മക ചിത്രം Source: Freepik
KERALA

നവരാത്രി: സെപ്റ്റംബർ 30നും സംസ്ഥാനത്ത് പൊതു അവധി

അവധി പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കി

Author : ന്യൂസ് ഡെസ്ക്

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 30 (ചൊവ്വാഴ്ച) സംസ്ഥാനത്ത് പൊതു അവധി. അവധി പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കി. സർക്കാർ സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാകും.

നിലവിലെ ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിലെ അവധിയോടൊപ്പം സെപ്റ്റംബർ 30 കൂടി അവധി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് മൂന്ന് ദിവസം തുടർച്ചയായി അവധി ലഭിക്കും.

നിയമസഭ നടക്കുന്നതിനാൽ അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അന്നേ ദിവസം ഹാജരാകണം.

SCROLL FOR NEXT