CPIM - ജമാഅത്തെ ബന്ധം ഓർമ്മിപ്പിച്ച് നാസർ ഫൈസി കൂടത്തായി  Source: News Malayalam 24X7
KERALA

സമസ്തയിൽ തർക്കം തുടരുന്നു; സിപിഐഎം - ജമാഅത്തെ ബന്ധം ഓർമ്മിപ്പിച്ച് നാസർ ഫൈസി കൂടത്തായി

ലോകസഭാ- നിയമസഭാ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ CPIM സ്വീകരിച്ചിരുന്നു എന്ന് കാട്ടി 1996ലെ ന്യൂസ് പേപ്പർ കട്ടിങും നാസർ ഫൈസി പങ്കുവെച്ചിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

ജമാഅത്തെ ഇസ്ലാമി വിവാദത്തിൽ സമസ്തയ്ക്കുള്ളിലെ തർക്കം തുടരുന്നു. ജമാഅത്തെ ഇസ്ലാമിയോടുള്ള മുസ്ലിം ലീഗിൻ്റെ മുൻ നിലപാട് ഉയർത്തിയാണ് ലീഗ് വിരുദ്ധപക്ഷം സൈബർ ഇടങ്ങളിൽ വിഷയം ചർച്ചയാക്കുന്നത്. വെൽഫെയർ പാർട്ടിയുടെ പിന്തുണ ലീഗിന് വേണ്ടെന്ന് കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ മുൻപ് പറഞ്ഞ വീഡിയോ ഉൾപ്പെടെ കുത്തിപ്പൊക്കിയിട്ടുണ്ട്.

അതേസമയം CPIM - ജമാഅത്തെ ബന്ധം ഓർമ്മിപ്പിച്ച് സമസ്ത ലീഗ് പക്ഷവും സൈബറിടത്ത് ഉണ്ട്. പഴയ ദേശാഭിമാനി മുഖപ്രസംഗത്തിന്റെ ഭാഗം ഫെയ്സ്ബുക്കിൽ പങ്കിട്ട് നാസർ ഫൈസി കൂടത്തായ് രംഗത്തെത്തി. ലോകസഭാ- നിയമസഭാ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ CPIM സ്വീകരിച്ചിരുന്നു എന്ന് കാട്ടി 1996ലെ ന്യൂസ് പേപ്പർ കട്ടിങും നാസർ ഫൈസി പങ്കുവെച്ചിട്ടുണ്ട്.

SCROLL FOR NEXT