മരിച്ച പ്രേമകുമാരി, ഹരികൃഷ്ണൻ Source: News Malayalam 24x7
KERALA

നെടുമങ്ങാട് വാഹനാപകടത്തിൽ അമ്മയും മകനും മരിച്ച സംഭവം: പിക്ക് അപ്പ് വാൻ ഡ്രൈവർ കസ്റ്റഡിയിൽ

പിക്ക് അപ്പ് വാനിന്റെ അമിതവേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നെടുമങ്ങാട് വാഹനാപകടത്തിൽ അമ്മയും മകനും മരിച്ച സംഭവത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ കസ്റ്റഡിയിൽ. നെടുമങ്ങാട് സ്വദേശി സുമന്തളനെയാണ് കസ്റ്റഡിയിലെടുത്തത്. പിക്ക് അപ്പ് വാനിന്റെ അമിതവേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ രാത്രിയാണ് പത്താംകല്ലിൽ പിക്ക് അപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. സംഭവത്തിൽ അമ്മയും മകനും മരിച്ചിരുന്നു. അരുവിക്കര മുള്ളെലവിൻമൂട് സ്വദേശി പ്രേമകുമാരി (54), മകൻ ഹരികൃഷ്ണൻ (24) എന്നിവരാണ് മരിച്ചത്.

SCROLL FOR NEXT