Source: Screengrab
KERALA

തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത് ഇന്ന് പുലർച്ചെ; രക്ഷപ്പെട്ട നേപ്പാൾ സ്വദേശി മൂന്ന് പേരെ ആക്രമിച്ചു

മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട നേപ്പാൾ സ്വദേശി മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു...

Author : ന്യൂസ് ഡെസ്ക്

തൃശൂർ: മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട നേപ്പാൾ സ്വദേശി മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു. കാമത്ത് ലൈനിലെ ഹോട്ടൽ ഉടമ മുരളിക്കും റോഡിലൂടെ നടന്ന് പോയിരുന്ന മറ്റ് രണ്ട് പേർക്കുമാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയാണ് പ്രതിയെ ആലുവ പൊലീസ് മാനസിക ആരോഗ്യകേന്ദ്രത്തിൽ ആക്കിയത്. ഒരു മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ നിന്ന് ബാത്റൂമിന്റെ സൈഡിലൂടെ ഇയാൾ രക്ഷപ്പെടുകയായിരുന്നു.

പരിക്കേറ്റ മുരളിയെ തൃശൂർ അശ്വിനി ആശുപത്രിയിലും മറ്റ് രണ്ട് പേരെ തൃശൂർ ജൂബിലി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

SCROLL FOR NEXT