കൊച്ചി: ഒഴിവ് വന്ന സമസ്ത കേന്ദ്ര മുശാവറയിലേക്ക് പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തു. ജിഫ്രി തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന മുശാവറ യോഗത്തിലാണ് തീരുമാനം. ആറ് അംഗങ്ങളുടെ ഒഴിവിൽ പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തതോടെ 38 അംഗങ്ങളായി.
ബഷീർ ഫൈസി ചീക്കോന്ന്, ടി.കെ. അബൂബക്കർ മുസ്ലിയാർ വെളിമുക്ക്, പി. സൈതലവി മുസ്ലിയാർ മാമ്പുഴ, അലവി ഫൈസി കൊളപ്പറമ്പ്, ശരീഫ് ബാഖവി കണ്ണൂർ, അബ്ദുൽ ഗഫൂർ അൻവരി മുതൂർ എന്നിവരെയാണ് പുതിയ അംഗങ്ങളായി തെരഞ്ഞെടുത്തത്. രണ്ട് ഒഴിവുകൾ പിന്നീട് നികത്തും.