കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ വീണ്ടും ചികിത്സാ പിഴവ് പരാതി. പ്രസവ സമയത്ത് നവജാത ശിശുവിൻ്റെ കയ്യൊടിഞ്ഞെന്നാണ് പരാതി. പൊലീസിനും മെഡിക്കൽ സൂപ്രണ്ടിനും ബന്ധുക്കൾ പരാതി നൽകി.
ഈ മാസം 14നാണ് സംഭവം. പ്രസവ സമയത്ത് നവജാത ശിശുവിന്റെ വലതു കയ്യിലെ എല്ലാണ് പൊട്ടിയത്. പ്രസവ സമയത്തെ അനാസ്ഥയെന്നാണ് ആരോപണം. മാതാപിതാക്കളെ അറിയിക്കും മുൻപ് കുഞ്ഞിൻ്റെ കൈയിൽ പ്ലാസ്റ്റർ ഇട്ടു.