കെ.സുധാകരൻ പാർട്ടി വിടുന്നുവെന്ന വാർത്തകളോട് പ്രതികരിച്ച് പാണക്കാട് സാദിഖലി തങ്ങൾ. കെ. സുധാകരനെ കുറിച്ച് വരുന്നവാർത്തകൾ ഭാവനസൃഷ്ടിയാകുമെന്നും സുധാകരൻ ഉറച്ച കോൺഗ്രസുകാരനാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
പാരമ്പര്യം ഉള്ള നേതാവാണ് സുധാകരൻ. അഭിപ്രായം ആർക്കും പറയാം. ആ തരത്തിൽ അദ്ദേഹം അഭിപ്രായം പറഞ്ഞു. പാർട്ടി ആണല്ലോ തീരുമാനം എടുക്കുക. കോൺഗ്രസ് പാരമ്പര്യം ഉള്ള വലിയ പാർട്ടി. ഒരുപാട് പേര് സ്ഥാനാർഥി ആകാൻ താല്പര്യം പ്രകടിപ്പിക്കും, അതൊക്കെ ചർച്ച ചെയ്യണമല്ലോ. അതാണ് സ്ഥാനാർഥി പ്രഖ്യാപനത്തിന് സമയം എടുക്കുന്നതെന്നും സാദിഖലി വ്യക്തമാക്കി.
അബ്ദുറഹ്മാൻ രണ്ടത്താണിയുമായി ബന്ധപ്പെട്ട് ലീഗിൽ പറഞ്ഞു തീർക്കാവുന്ന പ്രശ്നങ്ങൾ മാത്രമേ ഉള്ളുവെന്നും സാദിഖലി തങ്ങൾ പറഞ്ഞു. രണ്ടത്താണി ലീഗ് കാരൻ ആണ്, അദ്ദേഹം അവിടെ തന്നെ ഉണ്ടാകും. അദ്ദേഹത്തിൻ്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. പാർട്ടി ആണല്ലോ അന്തിമ തീരുമാനം എടുക്കുന്നത്. രണ്ടത്താണിയുടെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും സാദിഖലി തങ്ങൾ അറിയിച്ചു.