ഇടുക്കി Source: Pexels
KERALA

ഓറഞ്ച് അലേർട്ട്; ഇടുക്കിയിൽ രാത്രി യാത്രയ്ക്ക് വിലക്ക്

രാത്രി 7 മണി മുതൽ രാവിലെ 6 മണി വരെ മലയോര യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി.

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ രാത്രി യാത്രയ്ക്ക് വിലക്ക്. രാത്രി 7 മണി മുതൽ രാവിലെ 6 മണി വരെ മലയോര യാത്ര നിരോധിച്ചു. ഇന്ന് മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ജില്ലയിൽ കനത്ത മഴയാണ് പെയ്യുന്നത്. മണ്ണിടിച്ചിലടക്കമുള്ള പ്രകൃതി ദുരന്ത സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

SCROLL FOR NEXT