തൃശൂർ: നിജി ജസ്റ്റിൻ കോർപ്പറേഷൻ മേയറാക്കാനും, എ. പ്രസാദിനെ ഡെപ്യൂട്ടി മേയർ ആക്കാനും തീരുമാനം. പാർട്ടിയുടെയും പ്രവർത്തകരുടെയും അഭിപ്രായം കണക്കിലെടുത്താണ് തീരുമാനം. ആരെയും ഒഴിവാക്കിയിട്ടില്ലെന്നും, ഉചിതമായ സമയത്ത് പാർട്ടി ഉചിതമായ തീരുമാനം എടുക്കുമെന്നും, തീരുമാനത്തിൽ ആരും പരിഭവപ്പെടേണ്ട കാര്യമില്ലെന്നും ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് അറിയിച്ചു.