പ്രതീകാത്മക ചിത്രം Source: News Malayalam 24x7
KERALA

നിപ ഭീതി: കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത

രോഗബാധിതനായ ഫറോക്ക് സ്വദേശിയുടെ പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ലഭിക്കും...

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത. രോഗബാധിതനായ ഫറോക്ക് സ്വദേശിയുടെ പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ലഭിക്കും.

കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഇയാൾക്ക് നിപ സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് സ്രവം പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിപ ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്നതിനാൽ പേ വാർഡ് മേഖലയിലും പരിസര പ്രദേശങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

തുടർനടപടികൾ ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഉന്നതതല യോഗം ചേരും. രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ പറഞ്ഞു.

SCROLL FOR NEXT