കോഴിക്കോട്: സിപിഐഎമ്മുമായി ചേർന്ന് ബാങ്കിൻ്റെ ഭരണം അട്ടിമറിക്കാൻ ശ്രമിച്ചതിന് പിന്നാലെ എൻ.കെ.അബ്‌ദുറഹ്മാനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. കാരശേരി സർവീസ് സഹകരണ ബാങ്കിൻ്റെ ഭരണം അട്ടിമറിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് കെപിസിസി നടപടിയെടുത്തിരിക്കുന്നത്.
സിപിഐഎമ്മുമായി ചേർന്ന് ബാങ്കിൻ്റെ ഭരണം അട്ടിമറിക്കാൻ ശ്രമിച്ചു, പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി, എന്നിവ ചൂണ്ടിക്കാട്ടിയാണ് അബ്‌ദുറഹ്മാനെതിരെ നടപടിയെടുത്തിരിക്കുന്നത്. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫാണ് അബ്‌ദുറഹ്മാനെ പാർട്ടിയിൽ നിന്നും പുറത്താക്കാനുള്ള തീരുമാനം പുറത്തുവിട്ടത്.