എം.വി. ഗോവിന്ദൻ 
KERALA

രക്തസാക്ഷി ഫണ്ടിൽ നിന്ന് ഒരു നയാപൈസ വഞ്ചിക്കാനോ തട്ടിക്കാനോ ആരെയും അനുവദിക്കില്ല: എം.വി. ഗോവിന്ദൻ

ഉയർന്നുവന്നത് സംഘടനാ വിരുദ്ധ പ്രശ്നമാണെന്നും കേസ് വേണ്ടവർക്ക് പരാതി നൽകാമെന്നും എം.വി. ഗോവിന്ദൻ വിശദീകരിച്ചു.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

തിരുവനന്തപുരം: കണ്ണൂരിലെ ഫണ്ട് തിരിമറി ആരോപണത്തിൽ വി. കുഞ്ഞികൃഷ്ണനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എ.വി. ഗോവിന്ദൻ. രക്തസാക്ഷി ഫണ്ടിൽ നിന്ന് ഒരു നയാപൈസ വഞ്ചിക്കാനോ തട്ടിക്കാനോ ആരെയും അനുവദിക്കില്ലെന്ന് എം.വി. ഗോവിന്ദൻ നിലപാട് വ്യക്തമാക്കി.

ഫണ്ട് വിവാദം ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടറിയേറ്റും ചർച്ച ചെയ്യേണ്ട വിഷയമാണ്. സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യേണ്ട വിഷയമല്ല. ഉയർന്നുവന്നത് സംഘടനാ വിരുദ്ധ പ്രശ്നമാണെന്നും കേസ് വേണ്ടവർക്ക് പരാതി നൽകാമെന്നും എം.വി. ഗോവിന്ദൻ വിശദീകരിച്ചു.

ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം കത്തിനിൽക്കെ നിർണായക സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് ഉച്ച കഴിഞ്ഞ് ചേരും. വെളിപ്പെടുത്തൽ നടത്തി പാർട്ടിയെ പ്രതിരോധത്തിലാക്കിയ വി. കുഞ്ഞികൃഷ്ണനെതിരെ കടുത്ത നടപടി ഉണ്ടായേക്കും. പാർട്ടി അന്വേഷണ കമ്മീഷൻ തള്ളിയ കാര്യങ്ങളാണ് കുഞ്ഞികൃഷ്ണൻ വീണ്ടും ഉന്നയിച്ചത് എന്നാണ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ.

അതിനിടെ പയ്യന്നൂരിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കോൺഗ്രസ്, ബിജെപി പ്രവർത്തകരെ ആക്രമിച്ചതിന് സിപിഐഎം പ്രവർത്തകർക്കെതിരെയാണ് കേസ്.

SCROLL FOR NEXT