KERALA

പാഠപുസ്തകം പരിഷ്‌കരിച്ചിട്ടും വേതനമില്ല; പ്രത്യക്ഷ സമരത്തിന് ഒരുങ്ങി അധ്യാപകർ

800 ലധികം അധ്യാപകരാണ് പാഠപുസ്തകം തയ്യാറാക്കുന്ന പ്രവൃത്തിയിൽ ജോലി ചെയ്തത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പാഠപുസ്തകം പരിഷ്‌കരിച്ച അധ്യാപകരോട് എസ്‌സിആർടി അവഗണന കാണിക്കുന്നതായി പരാതി. പാഠപുസ്തകം പരിഷ്‌കരിച്ച ജേലിയിൽ ഭാഗമായി ഒന്നര വര്‍ഷം മുന്‍പ് വരെയുള്ള വേതനവും ആനുകൂല്യങ്ങളും കുടിശിക യിലാണ് എന്നാണ് അധ്യാപകർ പ്രധാനമായും പരാതിയിൽ പറയുന്നത്.

വേതനം മുടങ്ങിയതോടെ അധ്യാപകർ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ്. വേതനം നൽകാത്തത് ഫണ്ട് ഇല്ലാത്തതിനാലെന്ന് എസ്‌സിആർടി നൽകുന്ന വിശദീകരണം. 800 ലധികം അധ്യാപകരാണ് പാഠപുസ്തകം തയ്യാറാക്കുന്ന പ്രവൃത്തിയിൽ ജോലി ചെയ്തത്. ഇതേ, അംഗങ്ങൾ തന്നെയാണ് അധ്യാപകർക്കുള്ള കൈപുസ്തകം തയ്യാറാക്കിയതും.

പാഠപുസ്തകങ്ങൾ തയ്യാറാക്കിയ അധ്യാപകരുടെ ആനുകൂല്യം മുടങ്ങുന്നത് കാരണം അധ്യാപകർ ജോലിയിൽ നിന്നും വിട്ട് നിൽക്കുന്നത് അക്കാദമിക് പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ടെങ്കിലും, പണം നൽകാൻ തയ്യാറാകാത്തത് ഈ വിഷയത്തെ ഗൗരവമായി എടുത്തില്ലെന്നതിൻ്റെ ഉദാഹരമാണ്.

എന്നാൽ ഇതുവരെ അനുവദിച്ച ഫണ്ടിൻ്റെ വരവുചെലവു കണക്കുകളും വിനിയോഗ സർട്ടിഫിക്കറ്റുകളും ധനവകുപ്പിൽ യഥാക്രമം നൽകാത്തതും, ഫണ്ട് ചെലവഴിക്കുന്നതിൽ സർക്കാർ നിർദേശം പാലിക്കാത്തതും തുക അനുവദിച്ച് കിട്ടുന്നതിൽ തടസമായിട്ടുണ്ടെന്നാണ് പാഠപുസ്തകം പരിഷ്‌കരിച്ച അധ്യാപകരുടെ സംഘടന പറയുന്നത്.

SCROLL FOR NEXT