രാഹുൽ മാങ്കൂട്ടത്തിൽ  
KERALA

ഗർഭിണിയായിരിക്കെ ബലാത്സംഗം, നിർബന്ധിത ഭ്രൂണഹത്യ, രാഹുലിനെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകള്‍; ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍

മുൻകൂർ ജാമ്യപേക്ഷ എത്തിയാലും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുന്നതിന് പൊലീസിന് മുന്നിൽ നിയമ തടസമില്ലെന്ന് മുൻ എസ്പി സുഭാഷ് ബാബു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഗുരുതരമായ വകുപ്പുകൾ ചുമത്തി ക്രൈബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെ നിയമ വഴി തേടുയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാനാണ് രാഹുലിൻ്റെ തീരുമാനം. മുൻകൂർ ജാമ്യാപേക്ഷ കോടതിക്ക് മുന്നിൽ എത്തിയാലും പൊലീസിന് അറസ്റ്റ് അടക്കമുള്ള തുടർ നടപടി സ്വീകരിക്കുന്നതിന് നിയമപരമായ തടസമില്ല.

രേഖാമൂലമുള്ള പരാതി ലഭിക്കാതെ രാഹുലിനെതിരെ നടപടി സ്വീകരിക്കാനാവില്ലെന്ന നിയമപ്രശ്നം നീങ്ങിയതോടെ കടുത്ത വകുപ്പുകൾ ചുമത്തിയാണ് പോലിസ് കേസെടുത്തിട്ടുള്ളത്. ബിഎൻഎസ് 64 പ്രകാരം ബലാത്സം​ഗം, 64 (f,h,m) പ്രകാരം യഥാക്രമം അധികാരസ്ഥാനം ഉപയോഗിച്ച് ബലാത്സംഗം, ഗർഭിണിയായിരിക്കെ ബലാത്സംഗം, അനുമതിയില്ലാതെ ഗർഭം ധരിപ്പിക്കൽ, ബിഎൻഎസ് 89 അനുസരിച്ച് നിർബന്ധിത ഭ്രൂണഹത്യ, ബിഎൻഎസ് 316 വിശ്വാസ വഞ്ചന, ബിഎൻഎസ് 329 ഭവനഭേദനം, ബിഎൻഎസ് 115 കഠിനമായ ദേഹോപദ്രവം, ബിഎൻഎസ് 351 (3) പ്രകാരം ഭീഷണിപ്പെടുത്തൽ, ബിഎൻഎസ് 3 അനുമതിയില്ലാതെ വീഡിയോ ചിത്രീകരിക്കൽ, കൂടാതെ ഐടി ആക്ട് 66 E ഫോണിലൂടെ ഭീഷണിപ്പെടുത്തൽ എന്നീ വകുപുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.

ജാമ്യം കിട്ടാത്ത വകുപ്പുകൾ ചുമത്തിയതിനാൽ മുൻകൂർ ജാമ്യാത്തിനായി രാഹുൽ നീക്കം ആരംഭിച്ചു. കോടതിക്ക് മുന്നിൽ മുൻകൂർ ജാമ്യപേക്ഷ എത്തിയാലും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുന്നതിന് പൊലിസിന് മുന്നിൽ നിയമപരമായ തടസമില്ലെന്നാണ് മുൻ എസ്പി സുഭാഷ് ബാബു പറയുന്നത്. എന്നാൽ ജനപ്രതിനിധി കൂടിയായ സ്ഥിതിക്ക് കോടതിയുടെ നിലപാട് അറിഞ്ഞ ശേഷം മാത്രമേ പൊലിസ് കടത്ത നടപടിയിലേക്ക് കടക്കാൻ സാധ്യതയുള്ളു.

SCROLL FOR NEXT