വെള്ളാപ്പള്ളിയുടെ ഐക്യ ആഹ്വാനത്തെ സ്വാഗതം ചെയ്ത് കത്തോലിക്ക ഇതര എപ്പിസ്കോപ്പൽ സഭകളുടെ പൊതുവേദി Source: News Malayalam 24x7
KERALA

"ഒറ്റക്കെട്ടായി തിന്മയ്ക്കെതിരെ പോരാടണം"; വെള്ളാപ്പള്ളിയുടെ ഐക്യ ആഹ്വാനത്തെ സ്വാഗതം ചെയ്ത് കത്തോലിക്ക ഇതര എപ്പിസ്കോപ്പൽ സഭകളുടെ പൊതുവേദി

"നായാടി മുതൽ നസ്രാണി വരെയുള്ള ഐക്യം എന്ന ആഹ്വാനത്തെ ക്രിയാത്മകമായി നോക്കി കാണുന്നു"

Author : ന്യൂസ് ഡെസ്ക്

എറണാകുളം: വെള്ളാപ്പള്ളി നടേശൻ്റെ ഐക്യ ആഹ്വാനത്തെ സ്വാഗതം ചെയ്ത് കത്തോലിക്ക ഇതര എപ്പിസ്കോപ്പൽ സഭകളുടെ പൊതുവേദി. നായാടി മുതൽ നസ്രാണി വരെയുള്ള ഐക്യം എന്ന ആഹ്വാനത്തെ ക്രിയാത്മകമായി നോക്കി കാണുന്നു. ഒറ്റക്കെട്ടായി തിന്മയ്ക്കെതിരെ പോരാടണമെന്ന് സഭകളുടെ പൊതുവേദിയായ കെസിസി ജനറൽ സെക്രട്ടറി ഡോക്ടർ പ്രകാശ് പി. തോമസ് പറഞ്ഞു. എന്നാൽ ആരെയും എതിർച്ചേരിയിൽ നിർത്തരുത് എന്നും പ്രകാശ് പി. തോമസ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ എസ്എൻഡിപി യോഗത്തിലാണ് സാമുദായിക ഐക്യ നീക്കത്തിന് അംഗീകാരം നൽകിയത്. സമൂഹ്യനീതിക്കായി എൻഎസ്‌എസ്‌ ഉൾപ്പടെ മറ്റ്‌ ന‍്യൂനപക്ഷ –ദലിത്‌ സാമുദായിക സംഘടനകളുമായി സഹകരിച്ച്‌ പ്രവർത്തിക്കാനും സാമുദായിക ഐക്യം രൂപീകരിക്കാനും തീരുമാനമായെന്നായിരുന്നു വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ ഐക്യം അനിവാര്യം എന്ന് എസ്എൻഡിപി യോഗം വിലയിരുത്തിയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

SCROLL FOR NEXT