KERALA

"ആർത്തവ ദിവസങ്ങൾ പരസ്യമാകാൻ സാധ്യത, പെൺകുട്ടികളുടെ സ്വകാര്യത സംരക്ഷിക്കണം"; അവധി നൽകുന്നതിനെതിരെ നൂർബീന റഷീദ്

ആർത്തവ അവധി പെൺകുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിച്ചേക്കുമെന്നും നൂർബീന റഷീദ് ഫേസ്ബുക്കിൽ കുറിച്ചു.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: വി.ഡി. സതീശൻ സർക്കാർ വിദ്യാർഥിനികൾക്കായി പ്രഖ്യാപിച്ച ആർത്തവ അവധിക്കെതിരെ വനിതാ ലീഗ് മുൻ നേതാവ് നൂർബീന റഷീദ്. ആർത്തവ അവധി പെൺകുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിച്ചേക്കും. അത് പ്രായോഗികമായി പെൺകുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിക്കാമെന്നും നൂർബീന റഷീദ് ഫേസ്ബുക്കിൽ കുറിച്ചു. ആർ. ശ്രീലേഖ നടത്തിയതിന് സമാനമായ പ്രതികരണമാണ് നൂർബീന റഷീദിൻ്റേത് എന്ന് നിരവധി പേരാണ് കമൻ്റ് ചെയ്തത്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണൺരൂപം

ആർത്തവ അവധി പ്രഖ്യാപിക്കുന്നത് പെൺകുട്ടികളുടെ ആരോഗ്യപ്രശ്നങ്ങളോടുള്ള കരുതലായി കാണാമെങ്കിലും, അത് പ്രായോഗികമായി പെൺകുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിക്കാം.

സ്കൂളുകളിലും കോളേജുകളിലും ആർത്തവ അവധി ആവശ്യപ്പെടുകയോ രേഖപ്പെടുത്തുകയോ ചെയ്യുമ്പോൾ ആർത്തവ ദിവസങ്ങൾ പരസ്യമാകാൻ സാധ്യതയുണ്ട്. ഇത് പല. കുട്ടികൾക്കും അനാവശ്യമായ മാനസിക അസ്വസ്ഥത ഉണ്ടാക്കിയേക്കാം. അതിനാൽ, പെൺകുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്ന രീതിയിലുള്ള സംവിധാനങ്ങൾ ഉറപ്പാക്കിയ ശേഷമേ ഇത്തരം നയങ്ങൾ നടപ്പാക്കാവൂ.

കഴിഞ്ഞ ദിവസം, സ്കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ബിജെപി നേതാവ് ആർ. ശ്രീലേഖ രംഗത്തെത്തിയിരുന്നു. ആർത്തവം പുറത്തറിയുന്നത് നാണക്കേടാണ് എന്നാണ് ശ്രീലേഖ എഫ്ബി പോസ്റ്റിൽ കുറിച്ചത്. അവധിയെടുത്താൽ ആർത്തവം ആണെന്ന് നാട്ടുകാരും വീട്ടുകാരും അറിയും. അവധിക്ക് പകരം വൃത്തിയുള്ള ശൗചാലയങ്ങളും നാപ്കിൻ വെൻഡിങ് മെഷീനുകളും നൽകിക്കൂടെ എന്നും ശ്രീലേഖ ചോദിച്ചിരുന്നു.

SCROLL FOR NEXT