ജി. സുകുമാരൻ നായർ Source: FB
KERALA

തെരഞ്ഞെടുപ്പിൽ സമദൂരം, ശബരിമല വിഷയത്തിൽ ശരിദൂരം; രാഷ്ട്രീയമായി കുഴക്കേണ്ടതില്ല: ജി. സുകുമാരൻ നായർ

ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ ഒന്നും പറയാനില്ല എന്നും സുകുമാരൻ നായർ പറഞ്ഞു

Author : ലിൻ്റു ഗീത

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഎസ്എസിന് സമദൂര നിലപാടെന്ന് വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുൻ നിലപാടിൽ മാറ്റമില്ല. ശരിദൂരം ശബരിമല വിഷയത്തിൽ മാത്രമാണ്. രാഷ്ട്രീയമായി അതിനെ കുഴക്കേണ്ടതില്ലെന്നും രാഷ്ട്രീയത്തോട് വെറുപ്പില്ലെന്നും ജി. സുകുമാരൻ നായർ പറഞ്ഞു. കോട്ടയം പെരുന്നയിൽ നടക്കുന്ന 149ാമത് മന്നം ജയന്തി ആഘോഷത്തിനിടെ ആയിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. മന്നം ജയന്തിയോട് അനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് പെരുന്നയിൽ നടക്കുന്നത്. സമുദായാചാര്യന് മുൻപിൽ സുകുമാരൻ നായർ പുഷ്പാർച്ചന നടത്തി.

എൻഎസ്എസിന് രാഷ്ട്രീയമില്ല എന്നും രാഷ്ട്രീയത്തോട് വെറുപ്പില്ലെന്നും ഇവിടെ ആർക്കും വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല സ്വർണക്കൊള്ളയിൽ താൻ നിലപാട് വ്യക്തമാക്കിയതാണ് എന്നും അതിൽ കൂടുതൽ ഒന്നും പറയാനില്ല എന്നും സുകുമാരൻ നായർ പറഞ്ഞു. ശേഷമാണ് രാഷ്ട്രീയപാർട്ടികളോട് സമദൂരം ആയിരിക്കുമെന്ന് വ്യക്തമാക്കിയത്.

SCROLL FOR NEXT